Breaking News

ജോസഫ് വിഭാഗത്തിൽ നിന്നും രാജിവച്ച നേതാക്കൾക്ക് ഇന്ന് കാഞ്ഞങ്ങാട് നടക്കുന്ന കേരള കോൺഗ്രസ്(എം) നേതൃയോഗത്തിൽ സ്വീകരണം നൽക്കും


കാഞ്ഞാങ്ങാട്: കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിലെ അഭ്രിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് ജില്ല കമ്മറ്റി ഒന്നടങ്കം പാർട്ടി സ്ഥാനങ്ങളും തുടർന്ന് പാർട്ടി വിടുകയും ചെയ്ത ജോസഫ് വിഭാഗം നേതാക്കളും, പ്രവർത്തകരും കേരള കോൺഗ്രസ്സ് (എം)ൽ ചേരുന്നു. ഇന്ന് കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന കേരള കോൺഗ്രസ്സ് (എം) നേതൃത്യത്തിൽ സ്വീകരണയോഗത്തിൽ പാർട്ടി വിട്ട നേതാക്കൾക്കും, പ്രവർത്തകർക്കും  കേരള കോൺഗ്രസ്സ് (എം) ൻ്റെ അംഗത്വം നൽകി സ്വീകരിക്കും. ജില്ല പ്രസിഡൻറ് കുര്യക്കോസ് പ്ലാപറമ്പിൽ അധ്യക്ഷതയിൽ ചേരുന്ന സ്വീകരണ യോഗo പാർട്ടിയുടെ ഓഫിസ്ചാർജ് വഹിക്കുന്ന സംസ്ഥാന ജനറൽ സെക്കട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം. എൽ .എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട്ട് ,സജി കുറ്റിയാനിമറ്റം എന്നിവർ പങ്കെടുക്കും.പാർട്ടി വിട്ട ജോസഫ് വിഭാഗം നേതാക്കളെ കേരള കോൺ (എം) പാർട്ടി ചെയർമാൻ ജോസ് കെ മാണിയും, ജില്ല പ്രസിഡൻറ് കുര്യക്കോസ പ്ലാപറമ്പിൽ എന്നിവർ സ്വാഗതം ചെയ്യുകയും തുടർന്ന് സംസ്ഥാന ,ജില്ല നേതത്വമായി ചർച്ചകൾ നടത്തിയാണ് പാർട്ടി ചേരുന്ന കാര്യത്തിൽ തിരുമാനമായത്.  ജോസ് കെ.മാണി നായകനായ കേരള കോൺഗ്രസ്സ് (എം) കേരള കോൺഗ്രസ്സിൻ്റെ തറവാടാണന്നും  അങ്ങോട്ട് കടന്നു വരുന്നത് ഏറെ അഭിമാനത്തോടയും, സന്തോഷത്തോടയാണന്നും ജോസഫ് വിഭാഗത്തിൽ നിന്നും രാജിവച്ച നേതാക്കൾ പറഞ്ഞു.

No comments