Breaking News

ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ: കിനാനൂർ കരിന്തളം പഞ്ചായത്ത്തല വിതരണോദ്ഘാടനം ചായ്യോത്ത് സ്ക്കൂളിൽ നടന്നു

ചായ്യോം: സ്കൂൾ കുട്ടികൾക്കായുള്ള ഹോമിയോ ഇമ്മൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണത്തിനായി സർക്കാർ വിഭാവനം ചെയ്ത കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ കിനാനൂർ കരിന്തളംഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം വൈസ് പ്രസിഡന്റ് ടി. പി. ശാന്ത നിർവ്വഹിച്ചു. പി. ടി. എ പ്രസിഡന്റ് കെ.വി. ഭരതൻ  മരുന്ന് ഏറ്റു വാങ്ങി. ചായോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ  ഹെഡ്മാസ്റ്റർ ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ കെ വി  അധ്യക്ഷം വഹിച്ചു, ഷൈജമ്മ ബെന്നി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ,  ധന്യ പി വാർഡ് മെമ്പർ, വിജയൻ മാസ്റ്റർ പ്രിൻസിപ്പാൾ, കെ വി ഭരതൻ പി.ടി.എ പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി  വിനോദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.കിനാവൂർ ഗവ. ഹായർസെക്കണ്ടറി മെഡിക്കൽ ഓഫീസർ ഡോ.രാജേഷ് കരിപ്പത്ത് പദ്ധതി വിശദീകരണം ചെയ്തു. എപി എച്ച് സി തലയടുക്കം ഹോമിയോ മെഡിക്കൽ ഓഫീസർ നന്ദി ഡോ.സ്മിത.എ  നന്ദി പ്രകാശിപ്പിച്ചു.

No comments