Breaking News

മിനി വടംവലി മത്സരം ആവേശമായി കോടോത്ത് അംബേദ്കർ ഹയർസെക്കൻഡറി സ്കൂൾ ടീം ഓവറോൾ ചാമ്പ്യന്മാർ


കുണ്ടംകുഴി: കോവിഡ് നിയന്ത്രണങ്ങൾ പതുക്കെ നീങ്ങിയതോടെ ജില്ലാ വടംവലി അസോസിയേഷൻ  കുണ്ടംകുഴി ഹയർസെക്കൻഡറി സ്കൂളിൽ  സംഘടിപ്പിച്ച മിനി വടംവലി മത്സരം  കുട്ടികളുടെ മൽസര വാശി കൊണ്ടും ജനപങ്കാളത്ത ത്തിലും ആവേശമായി.

അണ്ടർ 13, 15 കാറ്റഗറിയിൽ ആൺ- പെൺകുട്ടികളുടെ  വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടന്നത്. 16 ടീമുകൾ മത്സരിച്ചു. കോടോത്ത് അംബേദ്കർ ഹയർസെക്കൻഡറി സ്കൂൾ ടീം ഓവറോൾ ചാമ്പ്യന്മാരായി.

കുണ്ടംകുഴി ഹയർ സെക്കൻഡറി സ്കൂൾ റണ്ണാപ്പായി.

അണ്ടർ 13 ആൺ, പെൺ,അണ്ടർ 15 പെൺകുട്ടിയുടെ മൽസരത്തിൽ ഒന്നാം സ്ഥാനവും ,15 ആൺകുട്ടിയുടെ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയാണ്  കോടോത്ത് അംബേദ്കർ ഹയർസെക്ക് ൻഡറിസ്കൂൾ ടീം ഓവറോൾ ചാമ്പ്യന്മാരായത്. അണ്ടർ 15 ആൺകുട്ടികളുടെ മൽസരത്തിൽ കുണ്ടംകുഴി യു .പി ,എച്ച് എസ് സ്കൂൾ ഒന്നും രണ്ടും സ്ഥാനങ്ങളും അണ്ടർ 15  പെൺ  മൂന്നാം,അണ്ടർ 13 ആൺകുട്ടികളുടെ മൽസരത്തിൽ രണ്ടാം സ്ഥാനവും നേടിയാണ്  കുണ്ടംകുഴി സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തിയത്. 

മത്സരം ബേഡഡുക്ക പഞ്ചായത്ത്  സ്ഥിരം സമിതിയംഗം ടി വരദരാജ് ഉദ്ഘാടനം ചെയ്തു . എസ്എംസി ചെയർമാൻ എം രാഘുനാഥ് അധ്യക്ഷനായി. പ്രിൻസിപ്പൽ കെ. രത്നാകരൻ മാസ്റ്റർ,

വടംവലി അസോസിയേഷൻ സംസ്ഥാന വൈസ്  പ്രസിഡണ്ട് പ്രൊഫസർ പി. രഘുനാഥ്, ജില്ലാ പ്രസിഡണ്ട് കെ പി അരവിന്ദാക്ഷൻ, പി.ടി.എ പ്രസിഡൻ്റ് പായം സുരേഷ് , എ വേണു പാലക്കൽ, പി.ഹാഷിം മാസ്റ്റർ ,എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

എം വി വേണുഗോപാലൻ മാസ്റ്റർ സ്വാഗതവും , കെ വസന്തി ടീച്ചർ നന്ദിയും പറഞ്ഞു. മൽസരങ്ങൾ  അസോസിയേഷൻ ജില്ല സെക്രട്ടറി ഹിറ്റ്ലർ ജോർജ് ,ബാബു കോട്ടപ്പാറ ,കൃപേഷ് മണ്ണട്ട ,മനോജ് അമ്പലത്തറ, റിജു മാസ്റ്റർ എന്നിവർ  നിയന്ത്രിച്ചു . 

സെലക്ഷൻ ലഭിച്ച ടീം അംഗങ്ങളുടെ നേതൃത്വത്തിൽ ഈ മാസം അവസാനം ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാനമത്സരത്തിൽ പങ്കെടുക്കും. ദേശീയ മൽസരം നവംബറിൽ രാജസ്ഥാനിൽ നടക്കും.

No comments