Breaking News

ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ: വെസ്റ്റ്എളേരി പഞ്ചായത്ത് തല വിതരണോദ്ഘാടനം കമ്മാടത്ത് നടന്നു

 


ഭീമനടി: കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് "കരുതലോടെ മുന്നോട്ട് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി നൽകുന്ന കോവിഡ് പ്രതിരോധ ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണത്തിന്റെ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് തല  ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ കമ്മാടം ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ വച്ച് നിർവ്വഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് പി. സി. ഇസ്മയിൽ, വാർഡ് മെമ്പർ മുഹമ്മദ് ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു. https://ahims.kerala.gov.in എന്ന പോർട്ടലിൽ രക്ഷിതാക്കൾക്ക്  കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്ത് മരുന്ന് കൈപ്പറ്റാവുന്നതാണ്. ഒക്ടോബർ 25 മുതൽ 27 വരെ രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെയാണ് ആദ്യഘട്ട മരുന്ന് വിതരണം ഒരുക്കിയിട്ടുള്ളത്. ടോൾ ഫ്രീ നമ്പർ 1800-599-2011

No comments