Breaking News

കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തിൽ പലഹാരഫെസ്റ്റ് നടത്തി

അട്ടേങ്ങാനം: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ പലഹാരഫെസ്റ്റ് സംഘടിപ്പിച്ചു. സി ഡി എസ് ചെയർപേഴ്സൺ ശാന്തകുമാരി അധ്യക്ഷ ആയി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതം സി ഡി എസ് വൈസ് ചെയർപേഴ്സൺ അമ്മിണി ജോസ്. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, വികസന കാര്യ ചെയർപേഴ്സൺ ശൈലജ കെ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ജയശ്രീ  പഞ്ചായത്ത്‌ അംഗങ്ങളായ നിഷ,ഗോപി, ബാലകൃഷ്ണൻ, ബിന്ദു, ജഗന്നാഥൻ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.

No comments