Breaking News

ജനകീയാസൂത്രണത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷികം; ബളാൽ പഞ്ചായത്ത്‌ മുൻ ജനപ്രതിനിധികളെ ആദരിച്ചു


വെള്ളരിക്കുണ്ട് : ജനകീയാ സൂത്രണ ത്തിന്റെ ഇരുപത്തി അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബളാൽ പഞ്ചായത്ത് മുൻ ജന പ്രതിനിധികളെ ആദരിച്ചു.


1961 മുതൽ 2000 വരെ യുള്ള കാലയളവിൽ ജന പ്രതിനിധികളായായി സേവനം നടത്തിയ 53 പേരെയാണ് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചത്. പരിപാടി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉത്ഘാടനം ചെയ്തു പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.


ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. പി. വത്സലൻ, കരിന്തളം പഞ്ചായത്ത്‌ പ്രസിഡന്റ് ടി. കെ. രവി, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ജോമോൻ ജോസ്, ഷിനോജ് ചാക്കോ. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങൾ ആയ ഷോബി ജോസഫ്,സി. രേഖ. ബളാൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ ടി. അബ്‌ദുൾ കാദർ, അലക്സ് നെടിയകാലയിൽ,പി. പത്മാവതി,മെമ്പർമാരായ സന്ധ്യ ശിവൻ. കെ. വിഷ്ണു. എം. അജിത. ബിൻസി ജെയിൻ, ജോസഫ് വർക്കി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയ സി. ദാമോദരൻ. വി. കുഞ്ഞി ക്കണ്ണൻ. ചന്ദ്രൻ വിളയിൽ. ടോമി മണിയം തോട്ടം. എ. സി. ലത്തീഫ്. വ്യാപാരി വ്യവസായി പ്രതി നിധി ജിമ്മി ഇടപ്പാടിയിൽ എന്നിവർ പ്രസംഗിച്ചു.

വൈസ് പ്രസിഡന്റ് എം. രാധാമണി സ്വാഗതവും സെക്കട്ടറി കെ. ടി. റാഷിദ്‌ നന്ദിയും പറഞ്ഞു.

No comments