Breaking News

'വന്യമൃഗങ്ങളിൽ നിന്ന് മലയോരത്തെ കർഷകരേയും കാർഷിക വിളകളേയും സംരക്ഷിക്കുക': സി.പി.ഐ.എം പുഞ്ച ബ്രാഞ്ച് സമ്മേളനം ഏരിയ കമ്മറ്റിയംഗം ടി.പി തമ്പാൻ ഉദ്ഘാടനം ചെയ്തു


മാലോം:  വന്യമൃഗങ്ങളുടെ ശല്യത്തിൽനിന്ന് മലയോരത്തെ കർഷകരേയും അവരുടെ കാർഷിക വിളകളും സംരക്ഷികുന്നതിനാവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് സി പി ഐ (എം) പുഞ്ച ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപെട്ടു.

സമ്മേളനം എം ചന്ദ്രൻ്റെ അധ്യക്ഷതയിൽ ഏരിയ കമ്മിറ്റി അംഗം ടി.പി തമ്പാൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൻ്റെ ഭാഗമായി ബ്രാഞ്ച് പരിധിയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും തെയ്യം കലാകാരൻ നാരായണനെ ആദരിക്കുകയം ചെയ്തു. സമ്മേളനത്തിൽ മാലോം ലോക്കൽ സെക്രടറി കെ. ഡി മോഹനൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ദിനേശൻ, അരൂപ് സി.സി എന്നിവർ സംസാരിച്ചു.

സെക്രട്ടറി എം കുഞ്ഞബു റിപ്പോർട്ട് അവതരിപ്പിച്ചു

സെക്രട്ടറിയായി എൻ.ബാലകൃഷ്ണനെ സമ്മേളനം തിരഞ്ഞെടുത്തു

No comments