Breaking News

കർഷക കൂട്ടക്കൊല ; കോടോത്ത് പോസ്റ്റ്‌ ഓഫീസിലേക്ക് യുവജന മാർച്ച്‌ സംഘടിപ്പിച്ചു


ഒടയഞ്ചാൽ: കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് യുവജനമാർച്ച്‌ സംഘടിപ്പിച്ചു. പനത്തടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടോത്ത് പോസ്റ്റ്‌ ഓഫീസിലേക്ക് യുവജന മാർച്ച്‌ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ ടി.കോരൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം കോടോം ലോക്കൽ സെക്രട്ടറി കെ.വി.കേളു, ലോക്കൽ കമ്മിറ്റി അംഗം നാരായണൻ, എസ്.എഫ്.ഐ പനത്തടി ഏരിയ സെക്രട്ടറി സച്ചിൻ ഗോപു, ഡിവൈഎഫ്ഐ കോടോം മേഖലാ പ്രസിഡന്റ്‌ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക്‌ സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത് അയറോട്ട് അധ്യക്ഷതയും വഹിച്ചു. കോടോം മേഖലാ ട്രഷറർ ദീപേഷ്, കലേഷ്, രഞ്ജിത്ത്, ശ്രീകാന്ത്, ഹരികൃഷ്ണൻ, രാഗേഷ് എന്നിവർ നേതൃത്വം നൽകി

No comments