Breaking News

ബളാൽ പലച്ചുരം തട്ട് റോഡിന്റെ ദുരവസ്ഥ ബിജെപി ബളാൽ 112-ാം ബൂത്ത്‌ കമ്മിറ്റി നിവേദനം സമർപ്പിച്ചു


ബളാൽ -  പൂടംകല്ല്  റോഡിൽ ബളാലിൽ നിന്നും പാലച്ചുരം തട്ട് വരെയുള്ള റോഡിന്റെ ഇരുവശത്തും വലിയ തോതിൽ കാട് വളർന്നു റോഡിലേക്ക് തൂങ്ങി നിൽക്കുന്നതിനാൽ ഇതു വഴിയുള്ള കാൽനട യാത്രക്കാരും വാഹനയാത്രക്കാരും മാസങ്ങളായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സ്ഥിരമായി ബസ്സ് ഓടുന്ന ഈ റോഡിൽ  വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും വഴിയാത്രക്കാർക്ക് നടന്നു പോകാനും പറ്റാത്ത ദുരവസ്ഥയാണ്. ആയതിനാൽ ബളാൽ മുതൽ പാലച്ചുരംതട്ട് വരെയുള്ള റോഡിന്റെ ഇരു വശത്തുമുള്ള  കാട് കൊത്തി പൊതുജനങ്ങളുടെ യാത്രാ ക്ലേശം ഒഴിവാക്കാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി ബളാൽ 112-ാം ബൂത്ത്‌ കമ്മിറ്റിക്ക് വേണ്ടി ബിജെപി ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുഞ്ഞിരാമൻ എം, അജേഷ് മാമ്പളം, പ്രിയേഷ് എന്നിവർ ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി രാധാമണിയുടെ കൈയ്യിൽ നിവേദനം സമർപ്പിച്ചു.

No comments