Breaking News

കൊന്നക്കാട് ടൗണിൽ ചന്തു നായർ അനുസ്മരണം നടത്തി.


 

കൊന്നക്കാട് :കേരള വ്യാപാരി വ്യവസായി ഏകോപന സമതി കൊന്നക്കാട് യൂണിറ്റ് ന്റെ നേതൃത്വത്തിൽ കൊന്നക്കാട് ടൗണിൽ ചന്തു നായർ അനുസ്മരണം നടത്തി.സഹപ്രവർത്തകർക്കും, നാട്ടുകാർക്കും സഹായിയും,സൗമ്യ സ്വഭാവക്കാരനുo ആയിരുന്ന ചന്തു നായരുടെ വിശ്വസിക്കാൻ ആകാത്ത വേർപാട് കൊന്നക്കാടിന്റെ തേങ്ങൽ ആയി.
KVVES യൂണിറ്റ് സെക്രട്ടറി കെ. കെ മുനീർ സ്വാഗതം പറഞ്ഞു.യൂണിറ്റ് പ്രസിഡന്റ്‌ റോബിൻ തോമസ് അധ്യക്ഷത വഹിച്ചു.റിട്ടയേർഡ് ഐ. ജി മധുസൂദനൻ നായർ, INTUC ജില്ല പ്രസിഡന്റ്‌ പി. ജി. ദേവ്, ശ്രീ ടി. പി. തമ്പാൻ, ശ്രീമതി രമണി, ബാളാൽ പഞ്ചായത്ത്‌ പത്താം വാർഡ് മെമ്പർ ശ്രീമതി മോൻസി ജോയ്, ഒൻപതാം വാർഡ് മെമ്പർ ശ്രീമതി ബിൻസി ജെയിൻ, എട്ടാം വാർഡ് മെമ്പർ ശ്രീ പി. സി രഘുനാഥൻ,സംയുക്ത ഡ്രൈവേഴ്സ് യൂണിയന്റെ പേരിൽ ബിനു തോട്ടോo, വൈറ്റ് ആർമി വാട്സപ്പ് കുട്ടായ്മയ അംഗം ഡാർലിൻ ജോർജ് കടവൻ, മണി, ബേബി അമ്പഴത്തിനാൽ എന്നിവർ അനുശോചനo അറിയിച്ച് സംസാരിച്ചു. KVVES കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ്‌ സന്തോഷ്‌ ജോർജ് നന്ദി പറഞ്ഞു.

No comments