Breaking News

നിർമാണ സാധനങ്ങളുടെ വില വർധന നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ പരപ്പ മേഖല സമ്മേളനം.


പരപ്പ: കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ പരപ്പ മേഖലയുടെ സമ്മേളനം ഒടയഞ്ചാൽ വ്യാപാര ഭവനിൽ നടന്നു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു. റെജി ജോസഫ് അധ്യക്ഷനായിരുന്നു. 

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.എം.കൃഷ്ണൻ നായർ, ജില്ലാ സെക്രട്ടറി, എ.വി.ശ്രീധരൻ, ജില്ലാ പ്രസിഡണ്ട് ബി ശാഫി ഹാജി ജില്ലാ കമ്മിറ്റി അംഗങ്ങളായ മധു പൊന്നൻ, വിജയ് ജോസ് എന്നിവർ പങ്കെടുത്തു. മേഖലാ സെക്രട്ടറി ജി.എസ്.രാജീവ് സ്വാഗതം പറഞ്ഞു. നിർമാണ സാധനങ്ങളുടെ നിയന്ത്രണാതീതമായ വിൽക്കയറ്റം തടയാൻ ഗവണ്മെന്റ് ഇടപെടൽ വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പുതുക്കിയ ഡിഎസ് ആർ നിരക്ക്   തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പിലാക്കാത്തതിൽ യോഗം പ്രേതിഷേധം രേഖപെടുത്തി.

 പുതിയ ഭാരവാഹികളായി അരുൺ ജോസ് (പ്രസിഡന്റ്), ജി.എസ്.രാജീവ്‌ ( സെക്രട്ടറി),  റോയ് ജോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

No comments