Breaking News

സ്ക്കൂൾ ചുവരുകളെ ചിത്രങ്ങൾ കൊണ്ട് വർണ്ണാഭമാക്കി ഇരിയയിലെ രമ്യ ടീച്ചർ


ഇരിയ : ഇരിയ ഗവ.ഹൈസ്കൂളിലെ പിടിഎ നടത്തുന്ന പ്രീ-പ്രൈമറിയിലെ അധ്യാപികയായ രമ്യ ടീച്ചറാണ് നിറങ്ങൾ കൊണ്ട് താൻ ജോലി ചെയ്യുന്ന സ്ക്കൂളിൻ്റെ ചുവരുകളെ ചിത്രങ്ങൾ കൊണ്ട് വർണ്ണാഭമാക്കുന്നത്. 2020 മാർച്ച് മുതൽ വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ , തൻ്റെ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസെടുത്ത് ,ടീച്ചർ നിസ്വാർത്ഥ സേവനം കാഴ്ച്ച വച്ചു. കൂടാതെ, രണ്ടു ക്ലാസ് മുറികളുടെയും ലൈബ്രറിയുടെയും ചുവരുകൾ ജീവൻ തുടിക്കുന്ന വർണ്ണചിത്രങ്ങളാൽ നിറച്ചു. ടീച്ചറുടെ ആത്മാർത്ഥ സേവനവും അർപ്പണബോധവും കണക്കിലെടുത്ത് പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ടീച്ചറുടെ ചിത്രകലയിലെ താൽപ്പര്യം മനസ്സിലാക്കിയ സ്കൂൾ ഹെഡ്മിസ്ട്രസ് ഷോളി എം സെബാസ്റ്റ്യൻ ആണ് ഇങ്ങനെയൊരു അവസരം ഒരുക്കിക്കൊടുത്തത്.

അട്ടേങ്ങാനം മൂരിക്കടയിലെ സത്യൻ്റെ ഭാര്യയാണ് രമ്യ ടീച്ചർ. കുടുംബത്തിൻ്റെ പരിപൂർണ്ണ പിന്തുണയുള്ളതിനാലാണ് കൊറോണക്കാലത്തും ഇങ്ങനെയൊരു ജോലി ഏറ്റെടുത്ത് വിജയിപ്പിക്കാനായതെന്ന് ടീച്ചർ പറയുന്നു.

No comments