Breaking News

മാപ്പിള കലാപത്തിന്റെ നൂറാം വാർഷികം; കൊട്ടോടിയിൽ കേരളഗാന്ധി കെ.കേളപ്പൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു


രാജപുരം: മാപ്പിള കലാപത്തിന്റെ  നൂറാം വാർഷികത്തിന്റെ ഭാഗമായി കൊട്ടോടിയിൽ കേരള ഗാന്ധി കെ.കേളപ്പൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.ഗോവിന്ദൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖല സെക്രട്ടറി സുരേഷ് പെരുമ്പള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം.കൃഷ്ണകുമാർ,  എബിവിപി ജില്ലാ പ്രസിഡന്റ് വൈശാഖ് കൊട്ടോടി, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സി.ബാലകൃഷ്ണൻ നായർ, ബുത്ത് പ്രസിഡന്റ് എം.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.

No comments