Breaking News

ചീമേനി ബസ്റ്റാന്റ് നിര്‍മ്മാണത്തിന് ഒരു ഹെക്ടര്‍ ഭൂമി; മന്ത്രിസഭാ തീരുമാനം

ചീമേനി: ഹോസ്ദുര്‍ഗ് താലൂക്കില്‍ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന് ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് ഒരു ഹെക്ടര്‍ ഭൂമി നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള പ്ലാന്റിംഗ് ആവശ്യത്തിന് ഉപയോഗിക്കാത്ത ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുത്ത് ആര്‍ ഒന്നിന് നൂറു രൂപ എന്ന സൗജന്യ നിരക്കില്‍ വാര്‍ഷിക പാട്ടത്തിന് 30 വര്‍ഷത്തേയ്ക്ക് നിബന്ധനകളോടെയാണ് നല്‍കുക.

No comments