Breaking News

ജിമെയിലും യുട്യൂബും ഇനി ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭിക്കില്ല


ഇനി മുതല്‍ മെയില്‍, യുട്യൂബ് തുടങ്ങിയ ഗൂഗിള്‍ പ്രൊഡക്റ്റുകള്‍ ഇനി മുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല. ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള സപ്പോര്‍ട്ട് ഗൂഗിള്‍ പിന്‍വലിച്ചതിനാലാണ് ഇവ സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയാത്തത്. ആന്‍ഡ്രോയിഡ് 2.3.7 നോ അതിനു താഴെയുള്ള പതിപ്പുകള്‍ക്കോ ഉള്ള സപ്പോര്‍ട്ട് ആണ് ഗൂഗിള്‍ നിര്‍ത്തലാക്കിയത്. ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷയെ മുന്‍ നിര്‍ത്തി ആന്‍ഡ്രോയിഡ് എഡിഷന്‍ 2.3.7 അല്ലെങ്കില്‍ അതിന് താഴെയുള്ള ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്.



 

സെപ്റ്റംബര്‍ 27 -നു ശേഷം ഈ ആപ്പുകളില്‍ സൈന്‍ ഇന്‍ ചെയ്താല്‍ എറര്‍ കാണിക്കും. ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കാനുള്ള പദ്ധതി ഗൂഗിള്‍പേ നിര്‍ത്തിവെച്ചു ഈ ഉപകരണങ്ങളില്‍ ജിമെയില്‍, യൂട്യൂബ്, മാപ്സ്, പ്ലേ സ്റ്റോര്‍ തുടങ്ങിയ ഗൂഗിളിന്റെ ഉല്‍പ്പന്നങ്ങള്‍ സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനി അറിയിച്ചു. ഈ ആപ്പുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആന്‍ഡ്രോയിഡ് 3.0 അല്ലെങ്കില്‍ അതിന് മുകളിലുള്ള ഉപകരണത്തിലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ ഗൂഗിള്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


സോണി എക്‌സ്പീരിയ അഡ്വാന്‍സ്, ലെനോവോ കെ800, വേഡഫോണ്‍ സ്മാര്‍ട്ട് ll, സാംസങ് ഗാലക്‌സി എസ്2, സോണി എക്‌സ്പീരിയ പി, സോണി എക്‌സ്പീരിയ എസ് എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ ഉപകരണങ്ങളില്‍ ഈ ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. എല്‍ജി പ്രാഡ 3.0, എച്ച്ടിസി വെലോസിറ്റി, എച്ച്ടിസി ഇവോ 4 ജി, മോട്ടറോള ഫയര്‍, മോട്ടറോള എക്‌സ് ടി532 എന്നിവയിലും ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കില്ല. 2010 ഡിസംബറില്‍ ആണ് ആന്‍ഡ്രോയിഡ് 2.3.7 പതിപ്പ് അവതരിപ്പിച്ചത്.

No comments