Breaking News

ഹൃദയപൂർവ്വം എല്ലാവരേയും ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കുമ്പള സ്വദേശികളായ സുബൈറും, സിനാനും 13,000 കിലോമീറ്റർ കാൽനട യാത്ര ആരംഭിച്ചു


കാസര്‍കോട്: ഹൃദയപൂര്‍വ്വം എല്ലാവരേയും ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കുമ്പള മുളിയടുക്കത്തെ സുബൈറും, സിനാനും 13000 പ്ലസ് കാല്‍നടയാത്ര ആരംഭിച്ചു.


ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒന്നര വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്ന രീതിയില്ലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.


കലുഷിതമായ ലോകത്ത് മനുഷ്യ ഹൃദയം ഒന്നിക്കുമ്പോള്‍ സമാധാനം ഉണ്ടാകുമെന്ന് സുബൈറും സിനാനും പറഞ്ഞു. ഹൃദയ ശുദ്ധി ഇല്ലാത്തവര്‍ക്ക് ഈശ്വര ദര്‍ശനം ഉണ്ടാവില്ലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.


ലോകത്ത് ഏറ്റവും ങ്ങളുകള്‍ മരിക്കുന്നത് ഹൃദയ രോഗംമൂലമാണ്. ഹൃദയാരോഗ്യത്തിന്റെ പ്രധാന്യത്തെ കുറിച്ച് ജനങ്ങളോട് സംവധിക്കുമെന്ന് ഇവര്‍ പറഞ്ഞു. കുമ്പള സി.എച്ച്‌സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫും, കുമ്പള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പ്രമോദ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. എസ്.ഐ രാജീവന്‍, കെ.എല്‍ 14 സീനിയര്‍ റൈഡര്‍ ഹൈദര്‍ ലബാംബ എന്നിവര്‍ സംബന്ധിച്ചു.


No comments