Breaking News

ചിറ്റാരിക്കാൽ വൈഎംസിഎ : പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നടത്തി

ചിറ്റാരിക്കാൽ : വൈഎംസിഎ ചിറ്റാരിക്കാൽ യൂണിറ്റ് 2021-2022 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ,കുടുംബ സംഗമവും ചിറ്റാരിക്കാൽ വെള്ളോപ്പള്ളി ഓഡിറ്റോറിയത്തിൽ വച്ച് തൃക്കരിപ്പൂർ നിയോജക മണ്ഡലം എംഎൽഎ എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. 


തോമാപുരം ഫൊറോന വികാരി ഫാദർ മാർട്ടിൻ കിഴക്കേ തലയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.മാർട്ടിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ

വൈഎംസിഎ  ചിറ്റാരിക്കാലിൻ്റെ  പുതിയ പ്രസിഡണ്ടായി ജിജി ജോസഫ് ,സെക്രട്ടറിയായി ജോസഫ് അടിച്ചിലാമക്കൽ,  ട്രഷററായി സോണി സെബാസ്റ്റ്യൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിൽ റ്റോംസൺ ടോം, മാനുവൽ കുറിച്ചിത്താനം,  അലക്സ് ജോം,ജോസ് തയ്യിൽ, ജിതിൻ ജോർജ് ,ജെയിംസ് പുതുശ്ശേരി, ഷിജിത്ത് തോമസ് കുഴുവേലിൽ   തുടങ്ങിയവർ സംസാരിച്ചു.

No comments