Breaking News

മാധവി ചികിത്സാ സഹായത്തിനായി സി ഐ ടി യു ഇടത്തോട് യൂണിറ്റ് സമാഹരിച്ച തുക കൈമാറി

പരപ്പ: എടത്തോട് സി ഐ ടി യു യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാധവി ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് സ്വരൂപിച്ച അമ്പത്തഞ്ചായിരം രൂപ സിഐടിയു ഏരിയാ സെക്രട്ടറി എം എൻ രാജൻ മാധവിയുടെ കുടുംബത്തിന് കൈമാറി. പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ സാബു കാക്കനാട്ട്, പി.കെ രാമചന്ദ്രൻ, പ്രശാന്ത്, എടത്തോട് ബ്രാഞ്ച് സെക്രട്ടറി മധു, ചികിത്സാ സഹായ സമിതി കൺവീനർ ബാലകൃഷ്ണൻ, ചെയർമാൻ പ്രഭാകരൻ, ട്രഷറർ ഉമേഷ്, ബിനു, സന്തോഷ്( സി ഐ ടി യു എടത്തോട്), അഖിൽ കുമാർ (ഡിവൈഎഫ്ഐ എടത്തോട് യൂണിറ്റ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.

No comments