Breaking News

നിർമ്മാണത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു എളേരി ഏരിയാ കമ്മറ്റി വെള്ളരിക്കുണ്ട് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി

വെള്ളരിക്കുണ്ട്: ക്ഷേമനിധി സംരക്ഷിക്കുക,നിർമ്മാണത്തൊഴിലാളികൾക്ക് പ്രതിമാസം ഏഴായിരത്തിയഞ്ഞൂറു രൂപ ധനസഹായം നല്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു എളേരി ഏരിയാ കമ്മിറ്റി വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. 


സംസ്ഥാന വ്യാപകമായി  കേന്ദ്ര സർക്കർ സ്ഥാപനങ്ങൾക്കു മുന്നിൽ നടത്തുന്ന സമരത്തിൻ്റെ ഭാഗമായുള്ള ഈ ധർണ സംഘടനയുടെ എളേരി ഏരിയാ സെക്രട്ടറി കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ടി.വി.തമ്പാൻ , കെ.കെ.രവീന്ദ്രൻ , എ ബാലകൃഷ്ണൻ , കെ.സി. ലിജുമോൻ എന്നിവർ സംസാരിച്ചു.

No comments