Breaking News

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്കും വിമുക്തഭടന്മാരുടെ മക്കൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം


കാസർകോട്: കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2021 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ക്ഷേമനിധിയിൽ സജീവ അംഗത്വം നിലനിർത്തുന്ന വ്യക്തികളുടെ മക്കൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് കാസർകോട് സിവിൽ സ്റ്റേഷനിലെ ജില്ലാ ലോട്ടറി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04994 256404.


ഒന്നാംതരം മുതൽ ഡിഗ്രിവരെ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികൾക്ക് കേന്ദ്രീയ സൈനികബോർഡ് നൽകുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാനുള്ള തീയതി നവംബർ 30 വരെ നീട്ടി. www.ksb.gov.inലൂടെ ഓൺ ലൈൻ ആയി അപേക്ഷിച്ച് അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജില്ലാ സൈനികക്ഷേമഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 04994 256860

No comments