Breaking News

സംഗീത സംവിധായകൻ എം.എസ്.ബാബുരാജിനെ അനുസ്മരിച്ച് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് ഒരുക്കിയ 'പാമരനാം പാട്ടുകാരൻ' ശ്രദ്ധേയമായി


 

തായന്നൂർ: മലയാളികൾക്ക് ഒട്ടേറെ അനശ്വര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ എം.എസ് ബാബുരാജിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ 43-ാം ചരമവാർഷിക ദിനത്തിൽ എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് നടത്തിയ "പാമരനാം പാട്ടുകാരൻ " എന്ന പരിപാടി പുതുമ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

  നെഹ്റു യുവകേന്ദ്രയുടെയും , സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും , കോടോം-ബേളൂർ യൂത്ത് കോർഡിനേഷൻ കമ്മിറ്റിയുടേയും സഹകരണത്തോടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പരിപാടി കലാ-സാംസ്കാരിക പ്രവർത്തകൻ പപ്പൻ ശ്യാമളാലയം ഉത്ഘാടനം ചെയ്തു. യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് സി.സതീശൻ അദ്ധ്യക്ഷതവഹിച്ചു.

  സാമൂഹ്യ പ്രവർത്തകൻ രമേശൻ മലയാറ്റുകര എം .എസ് . ബാബുരാജിനെ അനുസ്മരിച്ച് സംസാരിച്ചു.

 പോലീസ് ഉദ്യോഗസ്ഥനായ എൻ.ശ്രീകുമാർ , സുനിത ബാലൻ, സുരേഷ് കുമാർ , കെ.ബി രാധിക, സുരേന്ദ്രൻ കളളാർ , നെഹ്റു യുവകേന്ദ്ര വളണ്ടിയർ കെ.റീന തുടങ്ങി ഇരുപതിൽ പരം ആളുകൾ ബാബുക്കയുടെ ഗാനങ്ങൾ ആലപിച്ചു. കെ.മനു സ്വാഗതവും, പ്രിയേഷ് കുമാർ നന്ദിയും പറഞ്ഞു

No comments