Breaking News

ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു ഡീസൽ വില 100 കടന്നു


ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസല്‍ ലിറ്ററിന് 100 രൂപ 74 പൈസയും ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 108 രൂപ 81 പൈസയും ഡീസല്‍ ലിറ്ററിന് 102 രൂപ 38 പൈസയുമാണ്. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെയും ഇന്ധനവില കൂട്ടിയിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

No comments