Breaking News

വൈദികൻ യന്ത്രവുമായി ഇറങ്ങി പനത്തടിയിലെ പാതയോരം ക്ലീനായി


 രാജപുരം: കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയുടെ ഓരങ്ങൾ കാട് പിടിച്ചു കിടക്കുന്നതിനാൽ ഇരുഭാഗത്ത് നിന്നും  വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണുവാൻ കഴിയുന്നില്ല. ഇത് അപകടത്തിന് വഴിവയ്ക്കുമെന്ന് മനസിലാക്കിയ പനത്തടി മാറാനാഥാ പാസ്റ്റർ സുനിൽ കുഞ്ഞുമോൻ എന്ന വൈദികൻ കാട് തെളിക്കുന്ന യന്ത്രവുമായി സ്വയം രംഗത്തിറങ്ങി. ഇപ്പാൾ പനത്തടി പ്രദേശത്തെ റോഡരികുകൾ ക്ലീനാണ്.

No comments