Breaking News

ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി തന്നെ മാർഗം എന്ന സന്ദേശമുയർത്തി കനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയാത്ര നടത്തി


പരപ്പ : ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി തന്നെ മാർഗം എന്ന സന്ദേശമുയർത്തി കനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ  നേതൃത്വത്തിൽ ഗാന്ധി സ്മൃതിയാത്ര നടത്തി. രാവിലെ ബിരിക്കുളത്ത് വച്ച് ദിനേശൻ പെരിയങ്ങാനത്തിന്റെ അദ്ധ്യക്ഷതയിൽ KPCC മെമ്പർ കരിമ്പിൽ കൃഷ്ണൻ ജാഥാ ലീഡർ സി.ഒ.സജിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന പദയാത്ര പരപ്പയിൽ സമാപിച്ചു. സമാപന യോഗത്തിൽ കെ.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. DCC നിർവ്വാഹക സമിതി അംഗം സി.വി. ഭാവനൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാക്കളായ ശ്രീ. പൊള്ളകട കണ്ണൻ, വർഗ്ഗീസ് പന്തമാക്കൽ ബാബു കോഹിനൂർ, സി.വി.ഗോപകുമാർ , അജയൻ വേളൂർ, മനോജ് തോമസ്, ജോസ് പനക്കാതോട്ടം, നോബിൾ മാത്യു, കെ.പി. ചിത്രലേഖ, ലക്ഷ്മി ടീച്ചർ, ബാബു ചേമ്പേന , സി.വി.ബാലകൃഷ്ണൻ , റെജി തോമസ്, നൗഷാദ് കാളിയാനം, കുഞ്ഞികൃഷ്ണൻ കക്കാണത്ത്, എ. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. ജനാർദ്ദനൻ കക്കോൽ , കെ.വിജയൻ, കെ.ജെ ബേബി, വി. കൃഷ്ണൻ പരപ്പ, രാഗേഷ് കൂവാറ്റി, പുഷ്പൻ ചാങ്ങാട്, ബാലഗോപാലൻ കാളി യാനം തുടങ്ങിയവർ നേതൃത്വം നൽകി.

No comments