Breaking News

കൊടും കാട്ടിൽ ആത്മധൈര്യം കൈവിടാതെ ഒരു രാത്രി കഴിഞ്ഞ കുട്ടിക്ക് വൈറ്റ് ആർമി കൊന്നക്കാട് വാട്സാപ് കൂട്ടായ്മയുടെ സ്നേഹാദരം


കൊന്നക്കാട്. ഒരു നാടിനെ മുഴുവൻ ആശങ്കയിൽ ആഴ്ത്തി ഇന്നലെ രാത്രി വഴി തെറ്റി കാട്ടിൽ അകപ്പെട്ട ലിജീഷ് എന്ന കുട്ടിയെ വൈറ്റ് ആർമി കൊന്നക്കാട് വാട്സാപ് കൂട്ടായ്മ അംഗങ്ങൾ വീട്ടിൽ എത്തി ആദരിച്ചു.വീട്ടിൽ വെള്ളം എത്തിക്കാൻ ഉള്ള പൈപ്പ് തിരിക്കാൻ പോയപ്പോൾ വഴി തെറ്റി ഉൾ വനത്തിൽ അകപ്പെടുകയായിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ന്റെയും,നാട്ടുകാരുടെയും, പോലീസ്ന്റെ യും തിരച്ചിലിന്റെ ഫലമായി ഇന്ന് രാവിലെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.കൂട്ടായ്മ അംഗങ്ങൾ ആയ ഹരികുമാർ, ഡാർലിൻ ജോർജ് കടവൻ, രതീഷ് ഒന്നാമൻ, ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സാമ്പത്തികമായി പിന്നോക്കo നിൽക്കുന്ന വിദ്യാർത്ഥിക്ക് വിദ്യാസത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കൂട്ടായ്മയുടെ സഹായം ഉണ്ടാകുമെന്ന ഉറപ്പും നൽകിയാണ് കൂട്ടായ്‌മ അംഗങ്ങൾ മടങ്ങിയത്.

No comments