കേരള യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും ജില്ലാ നേതൃയോഗവും നടത്തി
കാസർഗോഡ്: കേരള യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും ജില്ലാ നേതൃയോഗവും നടത്തി. വളർന്നുവരുന്ന യുവതലമുറ ഗാന്ധി ദർശനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമാധാനത്തിലും ഐക്യത്തിലും സാഹോദര്യത്തിലും മത ഐക്യത്തിലും വളർന്നു വരണമെന്നും യുവതലമുറ നമ്മുടെ രാജ്യത്തെ മുന്നോട്ടു നയിക്കുന്ന നല്ല നാളുകൾ ഉണ്ടാവണമെന്നും പാർട്ടി ജില്ലാ പ്രസിഡണ്ട് ശ്രീ ജെറ്റോ ജോസഫ്. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പ്രിൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി ഷോബി ഫിലിപ്പ് സ്വാഗതവും മനോജ് വലിയ പ്ലാക്കൽ നന്ദിയും പറഞ്ഞു കെ ടി യു സി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് ജിൻസ് ജോസഫ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷാജി പാത്തിക്കര വൈസ് പ്രസിഡണ്ട് മാരായ ജോബിൻ മുഞ്ഞനാട്ട് ഷിന്റോ ചെമ്മരപ്പള്ളിൽ,റോണി ഒഴുകയിൽ റോബിൻ മരോട്ടി തടത്തിൽ വെസ്റ്റ് എളേരി മണ്ഡലം പ്രസിഡണ്ട് ബിനോയ് വള്ളോപ്പള്ളി ജസ്റ്റിൻ മാലോം നെൽസൻ പുന്ന കുന്ന് എന്നിവർ സംസാരിച്ചു
No comments