പരപ്പ എടിഎമ്മിൽ വച്ച് നഷ്ടപ്പെട്ട പണത്തിൻ്റെ ഉടമസ്ഥനെത്തി.. കരുതലായി നിന്ന വി.കെ മോഹനന് പരപ്പയിലെ വ്യാപാരികളുടെ അനുമോദനം
പരപ്പ: ഇന്നലെ പരപ്പ എ ടി എമ്മിൽ നിന്നും കളഞ്ഞുകിട്ടിയ പത്തായിരം രൂപ ബിരിക്കുളം പ്ലാത്തടത്തെ വി.കെ മോഹനൻ പരപ്പ ഗ്രാമീണ ബാങ്ക് മാനേജറെ ഏൽപ്പിച്ച വാർത്ത അൽപസമയം മുമ്പ് മലയോരം ഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു. തൊട്ടുപിന്നാലെ പണം നഷ്ടപ്പെട്ട കനകപ്പള്ളിയിലെ ഗംഗാധരൻ തെളിവ് സഹിതം ബാങ്കുമായി ബന്ധപ്പെടുകയും നഷ്ടപ്പെട്ട പണം തിരിച്ച് ലഭിക്കുകയും ചെയ്തു.
പ്ലാത്തടത്തെ മോഹനൻ സമയോചിതമായി പണം ബാങ്കിൽ ഏൽപ്പിച്ചതിനാൽ പണം നഷ്ടപ്പെട്ട വിഷമത്തിൽ കഴിയുകയായിരുന്ന ഗംഗാധരന് അത് തിരിച്ചു കിട്ടാൻ സഹായമായി. ബാങ്ക് മാനേജർ ഗംഗാധരന് തുക കൈമാറി. പ്രസ്തുത ചടങ്ങിൽ വ്യാപാരി വ്യവസായി പരപ്പ യൂണിറ്റ് വൈസ് പ്രസിഡൻ്റ് അനാമയൻ അനുമോദന പ്രസംഗം നടത്തി. മാതൃകാ പ്രവർത്തനം കാഴ്ചവച്ച വി.കെ മോഹനന് പരപ്പ വ്യാപാരി വ്യവസായി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ സ്നേഹ സമ്മാനം പ്രസിഡൻ്റ് ഡെന്നീസ് ജോസഫ് സെക്രട്ടറി ഇർഷാദ് എന്നിവർ ചേർന്ന് നൽകി.
No comments