Breaking News

ബ്രിറ്റ്കോ& ബ്രിഡ്കോയുമായി സഹകരിച്ച് പ്ലസ്ടു വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട് ഫോൺ ടെക്നോളജി കോഴ്സുമായി ജെസിഐ



കാഞ്ഞങ്ങാട്: ജെസിഐ സോൺ 19ന്‍റെ സ്കിൽ ഡെവലപ്മെന്‍റ് പദ്ധതിയുടെ ഭാഗമായി ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോയുമായി സഹകരിച്ച് പ്ലസ്ടു വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ ടെക്നോളജി കോഴ്സ് സൗജന്യമായി പഠിപ്പിക്കുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, മാഹി ഉൾപ്പെടുന്ന സോൺ 19ലെ ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു വിദ്യാർഥികൾക്കാണ് അവസരം. 30 മണിക്കൂർ ദൈർഘ്യമുള്ള ഈ ഫൗണ്ടേഷൻ കോഴ്സ് വിദ്യാർഥികളുടെ പ്ലസ്ടു പഠനത്തെ ബാധിക്കാത്ത തരത്തിൽ അവധിദിവസങ്ങളിലും സ്കൂൾ പഠനത്തിന് ശേഷവും പഠിക്കാവുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് നയാബസാറിലെ റോയൽ കോംപ്ലക്സിലെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പഠനം. കൊമേഴ്സ്/ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്കാണ് മുൻഗണന. പ്ലസ്ടു പരീക്ഷയ്ക്ക് ശേഷം ഡിഗ്രി പഠനത്തോടൊപ്പം പാർട്ട് ടൈം/ ഫുൾ ടൈം ആയി മൊബൈൽ ഫോൺ ഷോറൂമുകളിൽ ജോലി ചെയ്യാനും തുടർ ടെക്നോളജി പഠനത്തിനും സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ലാസുകൾ നവംബർ പത്തിന് ആരംഭിക്കും. രജിസ്ട്രേഷന് വേണ്ടി വിദ്യാർഥികളുടെ പേര്, മേൽവിലാസം, പഠിക്കുന്ന സ്ഥാപനം എന്നിവ 9947630000 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യുകയോ ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോ ഓഫീസിൽ നേരിട്ടെത്തിയോ അപേക്ഷ നൽകുകയോ ചെയ്യണം. പത്രസമ്മേളനത്തിൽ ജെസിഐ സോൺ പ്രസിഡന്‍റ് വി.കെ.സജിത്കുമാർ, സോൺ ഡയറക്ടർ രജീഷ് ഉദുമ, ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോ എക്സിക്യുട്ടീവ് ഡയറക്ടർ ഉണ്ണികൃഷ്ണൻ കിനാനൂർ എന്നിവർ സംബന്ധിച്ചു.

No comments