Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനു പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു


 

  

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ശേഷം പ്രണയത്തിലാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മാന്നാർ പാവുക്കര കൊച്ചുവീട്ടിൽ കിഴക്കേതിൽ ശശിധരൻ മകൻ രാജീവ് (30)നെ ആണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രണയത്തിൽ ആക്കിയ ശേഷം പെൺകുട്ടിയുടെ പലതരത്തിലുള്ള ഫോട്ടോകൾ പ്രതിയുടെ മൊബൈൽ ഫോണിൽ എടുക്കുകയും പെൺകുട്ടിയുടെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് കൈക്കലാക്കിയ പ്രതി അതുവഴി ഈ ഫോട്ടോകൾ പ്രദർശിപ്പിക്കുകയും പിന്നീട് ഈ ഫോട്ടോകൾ വീണ്ടും പലസ്ഥലങ്ങളിലും പ്രദർശിപ്പിക്കും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നതാണ് കേസ്. മാന്നാർ പോലീസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ.
ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുനുമോൻ,
എസ് ഐ ജോൺ തോമസ്, എസ് ഐ ശ്രീകുമാർ,
എ.എസ്. ഐ.മാരായ മധുസുധനൻ,
ബിന്ദു, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, പ്രവീൺ എന്നിവർ ചേർന്ന് കോഴിക്കോട് വടകരയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു

No comments