Breaking News

ജില്ലയിലെ എല്ലാ ഓഫീസുകളുടെയും വിവരങ്ങളടങ്ങിയ മൊബൈൽ ആപ്പ് 'എന്റെ ജില്ല': പോസ്റ്റർ പ്രകാശനം ചെയ്തു


 


കാസർകോട്: ജില്ലയിലെ എല്ലാ ഓഫീസുകളുടെയും വിവരങ്ങളടങ്ങിയ മൊബൈൽ ആപ്പായ 'എന്റെ ജില്ല' ആപ്പിന്റെ പോസ്റ്റർ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ 'എന്റെ ജില്ല' നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ഡി.ആർ. മേഘശ്രീ പോസ്റ്റർ ഏറ്റുവാങ്ങി. ജില്ലാ ഇൻഫർമേഷൻ ഓഫീസാണ് പോസ്റ്റർ തയ്യാറാക്കിയത്.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ കെ രാജൻ, ഹുസൂർ ശിരസ്തദാർ എസ്. ശ്രീജയ, പിആർഡി അസിസ്റ്റൻറ് എഡിറ്റർ പി.പി. വിനീഷ്, ടി.കെ. കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

ജില്ലയിലെ 520 സർക്കാർ ഓഫീസുകളുടെ വിലാസം, ഫോൺ നമ്പർ, ജിപിഎസ് ലൊക്കേഷൻ, ഓഫീസ് ചിത്രം എന്നിവയടക്കമാണ് ആപ്പിലൂടെ വിരൽത്തുമ്പിൽ ലഭിക്കുക. വില്ലേജ് ഓഫീസ്, അക്ഷയ സെന്റർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, ഉദ്യോഗസ്ഥർ തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും. കൂടാതെ പ്രധാന ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകളും ആപ്പിൽ ലഭിക്കും. നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിലാണ് ആപ്പ് തയ്യാറാക്കിയത്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ലിങ്ക്: https://play.google.com/store/apps/details?id=org.nic.entejilla&hl=en_IN&gl=US

No comments