Breaking News

ഇന്ത്യയിൽ 100കോടി ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചതിൻ്റെ ഭാഗമായി ജില്ലയിൽ ആഘോഷ പരിപാടി നടത്തി


 


കാസറഗോഡ്: ഇന്ത്യയിൽ 100 കോടി ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചതിൻ്റെ ഭാഗമായി ജില്ലയിൽ ആഘോഷ പരിപാടി നടത്തി. സാമൂഹിക ആരോഗ്യ കേന്ദ്രം കുമ്പളയിൽ  വച്ച് നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം  മെഡിക്കൽ ഓഫീസർ ഡോ.ദിവാകർ റായ്  നിർവഹിച്ചു. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ .നിർമൽ അധ്യക്ഷത വഹിച്ചു. ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും കുമ്പള സാമുഹികാരോഗ്യ കേന്ദ്രം  ഹെൽത്ത് സൂപ്പർ വൈസർ ബി. അഷ്റഫ്   നന്ദിയും പറഞ്ഞു .ഡെപ്യൂട്ടി  ജില്ലാ എജുക്കേഷൻ & മീഡിയ   ഓഫീസർ സയന എസ് , ഹെൽത്ത് ഇൻസ്പെക്ടർ ഗന്നി മോൾ , പബ്ലിക് ഹെൽത്ത് നഴ്സ്  കുഞ്ഞാമി കെ വി , ആരോഗ്യദൗത്യം ജൂനിയർ കോൺസള്റ്റന്റ് കമൽ കെ ജോസ് ,എന്നിവർ  സംസാരിച്ചു.

ജില്ലയിൽ ഇതുവരെയായി 903857 പേർ കോവിഡ് 19 പ്രതിരോധ വാക്സിൻ സ്വീകരിച്ചു.  ഇതിൽ 4,89,904 പേർ കോവിഡ് 19  വാക്സിനേഷൻ പൂർത്തീകരിച്ചിട്ടുണ്ട് . നൂറുശതമാനം വാക്സിനേഷൻ പൂർത്തീകരിക്കുന്നതിനായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)  അഭ്യർത്ഥിച്ചു.

No comments