Breaking News

100 കോടി വാക്സിൻ വിതരണം;ദീപം തെളിയിച്ച്‌ ആഘോഷമാക്കി യുവമോർച്ച


 

വാക്സിൻ വിതരണം 100 കോടി ഡോസുകൾ പിന്നിട്ട സന്ദർഭത്തിൽ നരേന്ദ്രമോദിക്കും കേന്ദ്ര സർക്കാരിനും അഭിവാദ്യമർപ്പിച്ച് കൊണ്ട് യുവമോർച്ച കാസർഗോഡ് ജില്ലാ ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ ദീപം തെളിയിച്ചു. കാസർഗോഡ് താളിപ്പടുപ്പ് മൈതാനിയിൽ നടന്ന പരിപാടി ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു.


യുവമോർച്ച കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് ധനഞ്ജയൻ മധൂർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം പി. രമേശ്, 

യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് അഞ്ജു ജോസ്റ്റി, ജില്ലാ സെക്രട്ടറി ചന്ദ്രകാന്ത് ഭണ്ഡാരി, അഡ്വ. നവ്യശ്രീ, മണ്ഡലം ജനറൽ സെക്രട്ടറി അജിത്ത് കുമാരൻ എന്നിവർ സംബന്ധിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിതേഷ് എൻ. സ്വാഗതവും സാഗർ ചാത്തമത്ത് നന്ദിയും പറഞ്ഞു.

No comments