Breaking News

നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഇനി​ സ്പെഷ്യല്‍ റേഷനരി ഇല്ല


ക​ണ്ണൂ​ര്‍: ക​ഴി​ഞ്ഞ സ​ര്‍​ക്കാ​റിന്റെ അ​വ​സാ​ന ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച നീ​ല, വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്കുള്ള സ്പെ​ഷ​ല്‍ അ​രി നിര്‍ത്തി.

സാ​മ്പത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​താ​ണ്​ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന.

സ്പെ​ഷ​ല്‍ അ​രി വി​ത​ര​ണം ഉ​ത്സ​വ​കാ​ല​ത്തേ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണു പൊ​തു​വി​ത​ര​ണ വ​കു​പ്പി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ള്‍. എ​ന്നാ​ല്‍, ഇതു സംബന്ധിച്ചും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

കാ​ര്‍​ഡൊ​ന്നി​നു പ്ര​തി​മാ​സം 10 കി​ലോ​വീ​തം അ​രി 15 രൂ​പ നി​ര​ക്കി​ല്‍ ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ആ​ഗ​സ്​​റ്റ്​ മാ​സം​വ​രെ ഇ​തു​തു​ട​ര്‍​ന്നു. സെ​പ്റ്റം​ബ​റി​ല്‍ വി​ഹി​തം 10 കി​ലോ​യി​ല്‍​നി​ന്ന് അ​ഞ്ചാ​ക്കി കു​റ​ച്ചു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഒ​ക്ടോ​ബ​റി​ല്‍ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്ത​ലാ​ക്കി​യ​ത്.

കേ​ന്ദ്രം 22 രൂ​പ​ക്ക്​ ന​ല്‍​കു​ന്ന അ​രി​യാ​ണ് ഏ​ഴു​രൂ​പ സ​ബ്​​സി​ഡി​യോ​ടെ സം​സ്ഥാ​നം 50 ല​ക്ഷം കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്ന​ത്. ഇ​ത് സ​ര്‍​ക്കാ​റി​നു വ​ലി​യ സാമ്പത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ടെന്നാണ് റിപ്പോര്‍ട്ട്.

No comments