Breaking News

"മയക്കുമരുന്ന് മാഫിയയ്ക്കെതിരെ സർക്കാർ അലംഭാവം വെടിഞ്ഞ് രംഗത്തിറങ്ങണം"; മാർ ജോസഫ് പാംപ്ലാനി ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് ചിറ്റാരിക്കാലിൽ സമാപനം

ചെറുപുഴ: മയക്കുമരുന്ന് മാഫിയക്കെതിരെ സർക്കാർ അലംഭാവം വെടിഞ്ഞ് ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് മാർ ജോസഫ് പാംപ്ലാനി. കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ കണ്ണൂർ-കാസറഗോഡ് ജില്ലകളിലൂടെ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ ദശദിന

ബോധവൽക്കരണ പരിപാടിയുടെ സമാപനം കാസറഗോഡ് ജില്ലയിലെ ചിറ്റാരിക്കാലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. തോമാപുരം സെൻറ് തോമസ് ഫൊറോനാ വികാരി ഫാ.മാർട്ടിൻ കിഴക്കേത്തലയ്ക്കൽ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിൽ തലശ്ശേരി അതിരൂപതാ ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ.പോൾ മാഞ്ഞൂരാൻ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, മാത്യു പാലത്തിങ്കൽ, സണ്ണി നടുവിലേക്കുറ്റ്, ദേവസ്യ തയ്യിലിടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

No comments