Breaking News

അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും


കനത്ത മഴ തുടരുന്ന ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍  അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശിച്ചു. സംസ്ഥാന, ദേശീയ പാതയോരങ്ങളിലുള്‍പ്പെടെ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തിര നടപടി സ്വീകരിക്കാന്‍ വനംവകുപ്പ്, പൊതുമരാമത്ത് , അഗ്നി രക്ഷാ സേന വിഭാഗങ്ങൾക്  നിര്‍ദേശം നല്‍കി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പു വരുത്തും. കാലതാമസമില്ലാതെ പ്രശ്‌നം പരിഹരിക്കുന്നതിന് ആര്‍ഡിഒക്കും സബ് കളക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ പ്രാദേശിക സഹായം ലഭ്യമാക്കാമെന്ന് തദ്ദേശ സ്ഥാപന പ്രതിനിധികള്‍ അറിയിച്ചു.


ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തീരദേശത്തും, മലയോര മേഖലയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ മലയോര പ്രദേശങ്ങളിൽ രാത്രിയാത്ര പരമാവധി ഒഴിവാക്കണം. ചന്ദ്രഗിരി, പയസ്വിനി, തേജസ്വിനി പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി' താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം


മത്സ്യബന്ധനത്തിന് കടലിൽ പോകുന്നത് നിരോധിച്ചിട്ടുണ്ട്. വെള്ളക്കെട്ടുണ്ടാകുകയാണെങ്കില്‍ മൊഗ്രാല്‍ പുത്തൂരിലെ അഴിമുഖവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് ഇറിഗേഷൻ വകുപ്പിനും യോഗം നിര്‍ദേശം നല്‍കി. നിലവില്‍ എല്ലാ താലൂക്കുകളിലലും ഐആർ എസ് യോഗം ഓൺലൈനിൽ അടിയന്തിരമായി വിളിച്ചു ചേര്‍ക്കാനും  നിര്‍ദേശം നല്‍കി


യോഗത്തിൽ എ ഡി എം എ കെ രമേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ പ്ഞ്ചായത്ത് മുൻസിപ്പൽ  അധ്യക്ഷന്മാർ സെക്രട്ടറിമാർ ഡപ്യൂ'ട്ടി കളക്ടർമാർ, തഹസിൽദാർമാർ: ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു

No comments