Breaking News

'വെള്ളരിക്കുണ്ടിൽ വില്ലേജ് ഓഫീസും കൃഷിഭവൻ സബ്സെന്ററും അനുവദിക്കുക' ഇന്ത്യൻനാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം 183 -)o ബൂത്ത് സമ്മേളനം സമാപിച്ചു


വെള്ളരിക്കുണ്ട്: പട്ടിക ജാതി പട്ടിക വർഗക്കാരൂടെ സംരക്ഷകരായി സ്വയം അഭിമാനിക്കുന്ന  സി.പി.എം.അവരുടെ നേതൃത്വസ്ഥാനങ്ങളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതിലൂടെ തങ്ങളുടെ കപട രാഷ്ട്രീയ മുഖമാണുവ്യക്തമാക്കുന്നത് എന്ന് കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് പ്രസ്താവിച്ചു. വെള്ളരിക്കുണ്ടിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിണാനുർ കരിന്തളം 183 ആം ബൂത്ത്  സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് മൂലം ആകാലത്തിൽ മരണപ്പെട്ട മുൻ വാർഡ് പ്രസിഡണ്ട്  ഹരിപ്രസാദിന് പുഷ്പാർച്ചന നടത്തി ആരംഭിച്ച യോഗത്തിൽ വെച്ച് പത്തോളും മുൻകാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. കായിക അദ്ധ്യാപനരംഗത്ത് തൻെറ   കഴിവ് തെളിയിച്ച രാജേഷ് ആവുള്ളക്കോടിനെ യോഗം ആദരിച്ചു. വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ചു പുതിയ വില്ലേജ് ഓഫീസ് അനുവദിക്കുക, ചോയ്യംകോട് കൃഷിഭവന് വെള്ളരിക്കുണ്ട് സബ് സെന്റർ ആരംഭിക്കുക. വന്യമൃഗശല്യം ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥതല യോഗം വിളിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം അംഗീകരിച്ചു. എൻ.സി. രാമചന്ദ്രൻ സ്വാഗതം ആശംസിച്ച യോഗത്തിൽ സണ്ണി വടക്കേമുറി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ളോക്ക് ഭാരവാഹികളായ ബാബൂ കോഹീന്നൂർ കെ.പി. ബാലകൃഷ്ണൻ ജോസ് പനയ്കാത്തോട്ടം ഉമേശൻ വേളൂർ ബാബൂ ചേമ്പേന സി.വി.ഗോപകുമാർ.സീ.വി ബാലകൃഷ്ണൻ സിൽവി ജോസഫ്  ബേബി വെള്ളം കുന്നേൽ കെ.ജെ.ബേബി നോബിൾ മാത്യു വിജി കിഴക്കുംകര എന്നിവർ പ്രസംഗിച്ചു.

No comments