Breaking News

ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി നേതൃത്വത്തിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ നിയമബോധവൽകരണ ക്ലാസ് നടത്തി



അട്ടേങ്ങാനം: ആസാദി കാ അമൃത് മഹോത്സവ്‌. പാൻ ഇന്ത്യ അവയർനസ് ആൻഡ് ഔട്ട്‌ റീച്ച് കാമ്പയിൻ ഭാഗമായി ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി നേതൃത്വത്തിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ നിയമബോധവത്കരണ ക്ലാസും റിസോഴ്സ് പേഴ്സൺമാർക്കുള്ള ട്രെയിനിങ് ക്യാമ്പും സംഘടിപ്പിച്ചു.  കോടോം ബേളൂർ പഞ്ചായത്ത് മെമ്പർ ജയശ്രീ അദ്ധ്യക്ഷ്യം വഹിച്ചു. അഡ്വക്കറ്റ് പ്രിയ ട്രെയിനിങ് ക്ലാസ്സ്‌ എടുത്തു. അഡ്വക്കറ്റ്. ടിട്ടിമോൾ കെ ജൂലി വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് പി ദാമോദരൻ നിയമ ബോധവത്കരണ ക്ലാസ്സിന്റെ പ്രാധാന്യത്തെ കുറച്ചു വിശദീകരണം നടത്തി. രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പാരാലീഗൽ വളണ്ടിയർ, എം. സുകുമാരൻ നന്ദി പറഞ്ഞു.

No comments