Breaking News

കോടോം ബേളൂർ സി.ഡി.എസ്, ജി.ആർ.സി നേതൃത്വത്തിൽ തായന്നൂരിൽ അന്താരാഷ്ട ഗ്രാമീണ വനിത ദിനാചരണം നടത്തി


എണ്ണപ്പാറ: കോടോം ബേളൂർ സി.ഡി.എസ്, ജി.ആർ.സി എന്നിവയുടെ നേതൃത്വത്തിൽ തായന്നൂരിൽ അന്താരാഷ്ട ഗ്രാമീണ വനിത ദിനാചരണം നടത്തി. 'ഗ്രാമീണ വനിതകളുടെ ശാക്തീകരണം കുടുംബശ്രീയിലൂടെ ' എന്ന വിഷയത്തിൽ ഡി.റ്റി.സി അംഗം പ്രമീള ഏവി ക്ലാസ്സ് എടുത്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്  ചെയർപേഴ്സൺ പി.ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ കെ.വി തങ്കമണി സ്വാഗതവും സി.ഡി.എസ് മെമ്പർ ബിന്ദു നന്ദിയും രേഖപ്പെടുത്തി.

No comments