Breaking News

മാസ്റ്റേർ കായിക താരങ്ങൾക്ക് വേൾഡ് മീറ്റിൽ പങ്കെടുക്കാൻ അധികൃതരോട് സഹായം ആവശ്യപ്പെട്ട് മലയാളി മാസ്റ്റേർസ് അത് ലറ്റിക്ക് അസോസിയേഷൻ


കാഞ്ഞങ്ങാട്: മാസ്റ്റേർ കായിക താരങ്ങളെ വേൾഡ് മീറ്റിൽ പങ്കെടുക്കാൻ സഹായിക്കണമെന്ന്  മലയാളി മാസ്റ്റേർസ് അത് ലറ്റിക്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. നവംബർ 13,14 തീയ്യതികളിൽ കോഴിക്കോട് വച്ചാണ് സംസ്ഥാന മീറ്റ്. പടന്നക്കാട് വച്ച് നടന്ന കാസർഗോഡ് ജില്ല മീറ്റിൽ വിജയികളായ 85 സ്ത്രീ പുരുഷ കായിക താരങ്ങൾ സംസ്ഥാന മീറ്റിൽ പങ്കെടുക്കുന്നു. വിജയികളായ കായിക താരങ്ങൾക്ക് 2022 ഫെബ്രുവരി  21 മുതൽ 25 വരെ ഹൈദ്രാബാദിൽ വച്ച് നടക്കുന്ന ദേശീയ മീറ്റിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും തുടർന്ന് ജൂലായിൽ ഇൻഡോനേഷ്യയിൽ വച്ച് നടക്കുന്ന ഏഷ്യൻ മീറ്റിലും 2022 സെപ്റ്റംബറിൽ ഫിൻലാന്റിൽ വച്ച് നടക്കുന്ന വേൾഡ് മീറ്റിലും പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കും കായിക താരങ്ങൾ സ്വന്തം പണം മുടക്കിയാണ് ഈ മത്സരങ്ങിൽ പങ്കെടുക്കുന്നത് . പാവപ്പെട്ട കായിക താരങ്ങളെ സർക്കാരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ സഹായിക്കുവാൻ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു. സി.പത്മനാഭൻ മാനേജരായ 85 അംഗ ടീമിനെ സിനി കെ.വി പോളംകുളം നയിക്കുമെന്ന് സെക്രട്ടറി ഗോവിന്ദൻ നമ്പി അറിയിക്കുന്നു.

No comments