Breaking News

വൈസ്മെൻ ഇന്റർനാഷണൽ,കെസി വൈഎം,വ്യാപാരി വ്യവസായി ഏകോപന സമിതി,സ്റ്റുഡന്റ് പോലീസ്,എൻഎസ്എസ് യൂണിറ്റ് എന്നിവരുടെ സംയുക്തഭിമുഖ്യത്തിൽ ബ്ലഡ്‌ ഡോണേർസ് കേരള കാസറഗോഡും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ട് ചിറ്റാരിക്കാലിൽ രക്‌തദാന ക്യാമ്പ് നടത്തി


ചിറ്റാരിക്കാൽ: 'രക്തദാനം മഹാദാനം' എന്നാ ആപ്തവാക്യം മുൻനിർത്തികൊണ്ട് വൈസ്മെൻ ഇന്റർനാഷണൽ ചിറ്റാരിക്കാൽ, കെ സി വൈ എം തോമപുരം ശാഖ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റാരിക്കാൽ യൂണിറ്റ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തോമാപുരം, എൻ എസ് എസ് തോമപുരം യൂണിറ്റ് എന്നിവരുടെ സംയുക്തഭിമുഖ്യത്തിൽ ബ്ലഡ്‌ ഡോണേർസ് കേരള കാസറഗോഡും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ട് ചിറ്റാരിക്കാൽ വ്യാപരഭവനിൽ വെച്ച് രക്‌തദാന ക്യാമ്പ് നടത്തി. 

ഉദ്ഘടന ചടങ്ങ് ചിറ്റാരിക്കൽ സബ് ഇൻസ്‌പെക്ടർ പി രവീന്ദ്രൻ, ചിറ്റാരിക്കാൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീനിവാസൻ, തോമപുരം അസിസ്റ്റന്റ് വികാരി ഫാ. പോൾ മഞ്ഞൂരാൻ, വൈസ്മെൻ ഇന്റർനാഷണൽ ചിറ്റാരിക്കാൽ പ്രതിനിധി അസി.പ്രഫ ഷിജിത്ത് തോമസ് കുഴുവേലിൽ, കെ സി വൈ എം തോമപുരം യൂണിറ്റ് പ്രസിഡന്റ് സെലക്ട്‌ ഇടക്കരോട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റാരിക്കാൽ യൂണിറ്റ് പ്രസിഡന്റ് മുരളീധരൻ, സ്റ്റുഡന്റ് പോലീസ് കേടറ്റ് അധ്യാപകൻ ലിജോ തോമസ്, എൻ എസ് എസ് തോമപുരം പ്രോഗ്രാം ഓഫീസർ ജോസുകുട്ടി ഇ.പി, ബ്ലഡ്‌ ഡോണേർസ് കേരള സംസ്ഥാന സെക്രട്ടറി സനൽ ലാൽ, സോണൽ പ്രസിഡന്റ് ഷോണി ജോർജ്, അബ്ദുൾ ബഷീർ എന്നിവർ സംസാരിച്ചു. ഈ കൊറോണയുടെ അവസരത്തിലും രക്തം ദാനം ചെയ്യാൻ മുൻപോട്ട് വന്നവരെ ചിറ്റാരിക്കാൽ സബ് ഇൻസ്‌പെക്ടർ പി രവീന്ദ്രൻ പ്രത്യേകം അഭിനന്ദിച്ചു. 


എൻ ടി സെബാസ്റ്റ്യൻ, ഷിജിത്ത് തോമസ് കുഴുവേലിൽ, സെലക്ട്‌ ഇടക്കരോട്ട്, അഭിജിത്ത് സ്രാകത്ത്, വിൻസെന്റ് ഇലവത്തുങ്കൽ, എബിൻ പോണാട്ട്, അരുൺ ചിലമ്പിട്ടശ്ശേരിൽ, ജിയോ ചെറിയമൈലാടിയിൽ, അബ്ദുൽ ബഷീർ,  ബിൻസി, നിഷ ബെന്നി, കൗൺസിലർ അരുൺ ബേബി, മെഡിക്കൽ ഓഫീസർ ഡോ. സ്വാതി കെ കുമാർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. ഏകദേശം 100 ഓളം ആളുകൾ രക്‌തദാന ക്യാമ്പിൽ പങ്കെടുത്തു. സർട്ടിഫിക്കറ്റുകൾ സംഘടനകളുടെ പ്രതിനിധികൾ വിതരണം ചെയ്തു. ഉച്ചക്ക് 1 മണിയോടെ ക്യാമ്പ് അവസാനിച്ചു.

No comments