Breaking News

കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് വെള്ളരിക്കുണ്ട്- ചെറുപുഴ-ഇരിട്ടി വഴി ബംഗളുരുവിലേക്കുള്ള KSRTC ബസ് ഇന്ന് മുതൽ പുനരാരംഭിക്കും


വെള്ളരിക്കുണ്ട്: കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച് ഒടയഞ്ചാൽ- വെള്ളരിക്കുണ്ട് - ചെറുപുഴ - ഇരിട്ടി (കുട്ടുപുഴ) വഴി ബംഗളുരുവിലെക്കുള്ള കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് സര്‍വ്വീസ് നവംബര്‍ 19 മുതല്‍ പുനാരംഭിക്കും. ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴിയാണ് ബസ് സര്‍വ്വീസ് നടത്തുക. 


യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് റിസല്‍ട്ട്  നിര്‍ബന്ധമാണെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. കാഞ്ഞങ്ങാടില്‍ നിന്ന് വെെകു. 6.15നാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. തിരിച്ച് രാത്രി 9.15ന് ബംഗളുരു ശാന്തിനഗറില്‍ നിന്ന് കാഞ്ഞങ്ങാടേക്കുള്ള സര്‍വ്വീസ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04672200055(കാഞ്ഞങ്ങാട് ഡിപ്പോ )

No comments