'വെള്ളരിക്കുണ്ട് വടക്കാകുന്ന് മലനിരകളെ ഖനനമാഫിയകളിൽ നിന്നും സംരക്ഷിക്കണം': സി.പി.ഐ.എം നീലേശ്വരം ഏരിയാ സമ്മേളനം തോളേനിയിൽ സമാപിച്ചു
കരിന്തളം: വെള്ളരിക്കുണ്ട് വടക്കാക്കുന്ന്-മരുത്കുന്ന് പ്രദേശത്തെ ജൈവസമ്പത്ത് ഊറ്റിയെടുക്കാനുള്ള ഖനന മാഫിയയുടെ നീക്കം തടയണമെന്ന് സി.പി.ഐ.എം നീലേശ്വരം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കരിന്തളം തോളേനിയിൽ വെച്ച് നടന്ന സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറി എം.ബി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരുവക്കാൽ ദാമോദരൻ, എം.പി.മുഹമ്മദ് റാഫി, ഷൈജമ്മ ബെന്നി, പാറക്കോൽ രാജൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.തല മുതിർന്ന നേതാവ് പി.അമ്പാടി രക്തപതാക ഉയർത്തി. കെ.പി.സതീഷ് ചന്ദ്രൻ , സി.എച്ച്.കുഞ്ഞമ്പു, ജനാർദ്ധനൻ, എം.രാജഗോപാലൻ എന്നിവർ സംസാരിച്ചു. പുതിയ ഏരിയ സെക്രട്ടറിയായി എം.രാജനെ തെരഞ്ഞെടുത്തു.
No comments