Breaking News

ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായ വായനാശാലാ പ്രവർത്തകർക്ക് ആദരവ് നൽകി അമ്പലത്തറ ആനക്കല്ല് രക്തസാക്ഷി സ:ഗോവിന്ദൻ സ്മാരക വായനശാല


അമ്പലത്തറ: ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ വേണ്ടി തങ്ങളുടെ മുടി മുറിച്ചു നൽകി മാതൃകാപരമായ പ്രവർത്തനം നടത്തിയ വായനശാല അംഗങ്ങളായ റിയാസ് പാറപ്പള്ളി, അശ്വനി ശശീന്ദ്രൻ, ഷീന സുജീഷ് എന്നിവരെ അനുമോദിക്കാൻ ആനക്കല്ല് രക്തസാക്ഷി സ:ഗോവിന്ദൻ സ്മാരക വായനശാല സംഘടിപ്പിച്ച അനുമോദന സായാഹ്നം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് വന്ദന.ടി.പി. അദ്ധ്യക്ഷയായി. സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിമാരായ ടി.കെ. ഇബ്റാഹിം, സവിത രാജൻ , വയോജന വേദി കൺവീനർ പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും വനിതാ വേദി കൺവീനർ പ്രീജ സുരേഷ് നന്ദിയും പറഞ്ഞു.

No comments