Breaking News

ബളാൽ മണ്ഡലം കോൺഗ്രസ് യൂണിറ്റ് കമ്മറ്റി രൂപീകരണ യോഗം കല്ലഞ്ചിറയിൽ നടന്നു

വെള്ളരിക്കുണ്ട്: ബളാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി 116 ബൂത്ത്‌ കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു. 

മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകൻ വിഎം ബഷീർ പതാക ഉയർത്തിയതോട് സമ്മേളനത്തിന് തുടക്കം കുറിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ്‌ പാപ്പച്ചൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.രാധാമണി, വിഎം ശിഹാബ്,സണ്ണി കല്ലുവയലിൽ,സുരേന്ദ്രൻ, മോഹനൻ,എബ്രഹാം, തങ്കച്ചൻ തോമസ് എന്നിവർ സംസാരിച്ചു. കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ടായി വിഎം ഷെഫീഖ്, സെക്രട്ടറിയായി അനിത വേണു, ട്രഷററായി മണിക്കുട്ടൻ, ബൂത്ത്‌ പ്രതിനിധികളായി മാത്യു, ബാലൻ എന്നിവരെ യോഗം തിരഞ്ഞെടുത്തു.

No comments