Breaking News

യുവമോർച്ച ചെറുകാനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കുള്ള തിരച്ചറിയൽ കാർഡ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി


യുവമോർച്ച ചെറുകാനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കുള്ള തിരച്ചറിയൽ കാർഡ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. യുവമോർച്ച ജില്ലാ ജന: സെക്രട്ടറി സാഗർ ചാത്തമത്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് സബിനേഷ്, ബി.ജെ പി പഞ്ചായത്ത് പ്രസിഡൻറ് ഇ. രാമചന്ദ്രൻ, യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി സബിൻ.പി, ബി.ജെ.പി ചെറുകാനം ബൂത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ.ഷൈജു എന്നിവർ സംസാരിച്ചു. യുവമോർച്ച ചെറുകാനം യൂണിറ്റ് പ്രസിഡന്റ് രോഷിത്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ചെറുകാനം യൂണിറ്റ് ജന: സെക്രട്ടറി നകുൽ.ടി സ്വാഗതവും അക്ഷയ് എ നന്ദിയും പറഞ്ഞു.

No comments