Breaking News

കലാകാരൻമാരുടെ ദേശീയ സംഘടനയായ "സംഘകലാവേദി " യുടെ കരിന്തളം മേഖലാ സമ്മേളനം ചോയ്യങ്കോട് നടന്നു


ചോയ്യങ്കോട്: കലാകാരൻമാരുടെ ദേശീയ സംഘടനയായ "സംഘ കലാവേദി " യുടെ കരിന്തളം മേഖലാ സമ്മേളനം ചോയ്യങ്കോട് നടന്നു.ഡിസംബർ മാസം 12ന് നീലേശ്വരത്ത് വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് മേഖലാ സമ്മേളനങ്ങൾ നടന്നുവരുന്നത്.കോവിഡ് മഹാമാരി കാലത്ത് കലാപ്രവർത്തകർ അനുഭവിച്ചു വരുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും കണക്കിലെടുത്ത് അത്തരം കുടുംബങ്ങളെ പരസ്പര സഹായത്തോടെ സാന്ത്വനമേകുന്ന പ്രസ്ഥാനമാണ് സംഘ കലാവേദി.കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങൾക്കിടയിൽ നിരവധി പേരെ സഹായിക്കാൻ കരിന്തളം മേഖലാ കമ്മിറ്റിക്ക് സാധിച്ചുവെന്ന് സമ്മേളനം വിലയിരുത്തി. കരുണൻ തീരം അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പ്രസിഡൻ്റ് പവിത്രൻ നീലേശ്വരം ഉൽഘാടനം ചെയ്തു .ജില്ലാ കമ്മിറ്റി അംഗം മധു വട്ടിപ്പുന്ന , എസ്.കെ ചന്ദ്രൻ , അനന്തകൃഷ്ണൻ,ബാബു സുമേഷ് , കൃഷ്ണൻ പയ്യങ്കുളം, നാരായണൻ അടുക്കം , ബാലൻ കാണാവൂർ റോഡ് തുടങ്ങിയവർ സംസാരിച്ചു മേഖലാ ഭാരവാഹികളായി എസ്.കെ ചന്ദ്രൻ -പ്രസിഡൻ്റ് ,മധു വട്ടിപ്പുന്ന - വൈസ് പ്രസിഡൻ്റ് , അനന്തകൃഷ്ണൻ ബിരിക്കുളം - സെക്രട്ടറി ,കൃഷ്ണൻ പയ്യങ്കുളം-ജോ.സെക്രട്ടറി ,ബാബു സുമേഷ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു

No comments