Breaking News

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2021 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു


കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് 2021 അധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുട്ടികള്‍ കേരളത്തിനകത്തുള്ള സര്‍ക്കാര്‍/ എയ്ഡഡ് കോളേജുകളില്‍ പഠിച്ചവരായിരിക്കണം. 2021ല്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ ഡിഗ്രി/ പിജി,  ടി.ടി.സി, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിങ്ങ്, ബിഎഡ്, മെഡിക്കല്‍ ഡിപ്ലോമ  തുടങ്ങിയ അവസാനവര്‍ഷ പരീക്ഷകളില്‍ നിശ്ചിത ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ 31 നകം യൂനിയന്‍ പ്രതിനിധികള്‍  മുഖേന സമര്‍പ്പിക്കണം. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റ് (പ്രൊഫഷനല്‍/ ഒറിജിനല്‍ പകര്‍പ്പ്) സ്വയം സാക്ഷ്യപ്പെടുത്തിയ അംഗത്വ പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, കര്‍ഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂനിയന്റെ സാക്ഷ്യപത്രം എന്നിവയും  ലഭ്യമാക്കണം. പരീക്ഷാ തീയതിയ്ക്ക് തൊട്ടു മുമ്പുള്ള മാസത്തില്‍ അംഗം 12 മാസത്തെ അംഗത്വം പൂര്‍ത്തീകരിച്ചിരിക്കണം. പരീക്ഷാ തീയതിയില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. വിശദവിവരങ്ങള്‍ക്ക്: 0471-2729175

No comments