Breaking News

ചിറ്റാരിക്കാൽ വൈസ്മെൻ 'അഞ്ച് വീടുകൾ അയ്യായിരംകട്ട' പദ്ധതി: രണ്ടാംഘട്ട വിതരണം മൂന്നു വീടുകൾക്കായി നൽകി

ചിറ്റാരിക്കാൽ : വൈസ് മെൻസ് ഇന്റർനാഷണൽ ചിറ്റാരിക്കാലിന്റെ നേതൃത്വത്തിൽ അഞ്ച് വീടുകൾക്ക് അയ്യായിരം കട്ട എന്ന പരിപാടിയുടെ  രണ്ടാംഘട്ട ഉദ്ഘാടനം ചിറ്റാരിക്കാലിൽ നടത്തപ്പെട്ടു. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് മെബർ ജിജി തച്ചാർകുടിയിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ്മെൻ ഇന്റർ നാഷണൽ ചിറ്റാരിക്കാൽ പ്രസിണ്ടന്റ് ഷിജിത്ത് തോമസ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് മെൻ ചാപ്റ്റർ മെബർ എൻ റ്റി സെബാസ്റ്റ്യൻ നടുവിലേക്കുറ്റ്, വൈസ് നിവാസ് പ്രസിഡന്റ് ഷാജു ചെരിയംകുന്നേൽ, സെക്രട്ടറി സജി പുളിക്കൽ , സണി നെടുംതകിടിയേൽ, സന്തോഷ് മനക്കലാത്ത്, ജിയോ ചെറിയ മൈലാടിയിൽ, വിൻസെന്റ് ഇലവത്തുങ്കൽ, അഡ്വ മാത്യു  പഴയപുരയിൽ, ടോമി ഇടക്കരോട്ട് എന്നിവർ നേതൃത്വം നൽകി. കാരുണ്യ പ്രവർത്തന രംഗത്ത് എന്നും മാതൃകയായ ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർ നാഷണൽ ക്ലബ് , ഇരുപത്  അന്തേവാസികളുമായി വൈസ് നിവാസ്  ഹോൾഡ് ഏജ് ഹോം വളരെ നല്ല രീതിയിൽ നടത്തി പോരുന്നു. വൈസ്മെൻ നൂറാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്.

No comments