Breaking News

സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാല വെള്ളരിക്കുണ്ട് താലൂക്കില്‍ ഓടിത്തുടങ്ങി



ചിറ്റാരിക്കാല്‍ : സപ്ലൈകോ സേവനം വീട്ടുപടിക്കലെത്തിക്കുന്ന സഞ്ചരിക്കുന്ന വില്പനശാല വെള്ളരിക്കുണ്ട് താലൂക്കില്‍ ഓടിത്തുടങ്ങി. 13 സബ്‌സിഡി സാധനങ്ങൾക്കൊപ്പം ശബരി ഉത്പന്നങ്ങളും ഇതിൽ ലഭിക്കും. 


വെള്ളരിക്കുണ്ട് താലൂക്കിലെ സഞ്ചരിക്കുന്ന വില്പനശാല കയ്യൂരിൽ എം. രാജഗോപാലൻ എം.എൽ.എ. ഫ്ളാഗ്ഓഫ് ചെയ്തു. ഇന്ന് ബുധനാഴ്ച വെള്ളരിക്കുണ്ട് താലൂക്കിൽ കാലിച്ചാമരം-9.00, കുന്നുംകൈ-11.00, പെരുമ്പട്ട-1.30, കമ്പല്ലൂർ-3.00, തയ്യേനി-4.30 എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന വില്പനശാലയെത്തും.


No comments