Breaking News

സംസ്ഥാന സമ്മേളന പ്രചരണാർത്ഥം എ.ഐ.എസ്.എഫ് വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ ചാലഞ്ചേഴ്സ് കാരാട്ട് വിജയികളായി


വെള്ളരിക്കുണ്ട്: എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചലഞ്ചേഴ്സ് കാരാട്ട് വിജയികളായി. ചെഗുവേര തോട്ടിനാട് റണ്ണർ അപ്പ് ആയി.രണ്ട് ദിവസത്തെ ലീഗ് മത്സരങ്ങൾക്ക് ശേഷം നടന്ന സൂപ്പർഫൈനലിലാണ് ചാമ്പ്യൻമാരെ  നിശ്ചയിച്ചത്. ഇന്നലെ രാവിലെ ടൂർണമെന്റ് AIYF ജില്ലാ സെക്രട്ടറി എം ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ധനീഷ് ബിരിക്കുളം അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി പ്രദീപ്‌ കുമാർ സംസാരിച്ചു.

കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കളായ കെ എസ് കുര്യക്കോസ്, എം കുമാരൻ, എൻ പുഷ്പരാജൻ, സി പി സുരേശൻ എന്നിവർ ടീമുകളെ പരിചയപ്പെടാൻ എത്തി. സൂപ്പർ ഫൈനലിലെ വിജയികൾക്ക് 10000 രൂപയും സ്ഥിരം ട്രോഫിയും റണ്ണർ അപ്പിന് 5000 രൂപയും സ്ഥിരം ട്രോഫിയും നൽകി.വിജയികൾക്കുള്ള സമ്മാനദാനം സിപിഐ ജില്ലാ കമ്മിറ്റി അംഗം എൻ പുഷ്പരാജൻ, മണ്ഡലം കമ്മിറ്റി അംഗം പി വി തങ്കമണി എന്നിവർ നടത്തി. ക്യാഷ് അവാർഡ് വിതരണം AIYF മണ്ഡലം കമ്മിറ്റി സെക്രട്ടറി പി പ്രദീപ് കുമാർ നടത്തി. ടൂർണമെന്റിൽ 32 ടീമുകൾ പങ്കെടുത്തു.

No comments